You are currently viewing 📜 ചരിത്രം Texts shyamala shyamu – ShareChat
ചരിത്രം-Texts-shyamala-shyamu-ShareChat

📜 ചരിത്രം Texts shyamala shyamu – ShareChat

sssssss

sssssss

#📜 ചരിത്രം ക്രയോജനിക് എഞ്ചിൻ..

നമ്പിനാരായണൻ, ISRO, ചാരപ്രവർത്തനം എന്നിവയോടൊപ്പം വാർത്തകളിൽ നിറയുന്ന ഒരു പേരാണ് ക്രയോജനിക് എഞ്ചിൻ… പലരും ചോദിക്കുന്നു… എന്താണീ ക്രയോജനിക് എഞ്ചിൻ എന്ന്… എങ്കിൽ അറിയാവുന്നത് പറയാം എന്ന് കരുതുന്നു…

റോക്കറ്റിന്റെ പ്രവർത്തനതത്വം എല്ലാവർക്കും അറിയാമെന്നു കരുതുന്നു.. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകും എന്ന ന്യൂട്ടന്റെ വിഖ്യാതമായ മൂന്നാം ചലന നിയമമാണ് റോക്കറ്റ്, ജെറ്റ് വിമാനം തുടങ്ങിയവയുടെ പ്രിൻസിപ്പിൾ..

ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങൾ ഒരു നോസിലിൽ കൂടി അതിശക്തമായി പുറത്തേക്ക് പോകുമ്പോൾ എതിർ ദിശയിലുണ്ടാകുന്ന തള്ളലിൽ ആണ് ഈ ചലനം സാധ്യമാകുന്നത്…

റോക്കറ്റ് ഇന്ധനങ്ങൾ രണ്ട് തരത്തിലുണ്ട്… ഖര ഇന്ധനം, ദ്രവ ഇന്ധനം… ഇന്ധനം, അതിനു കത്താൻ ആവശ്യമായ ഒക്സിജൻ നൽകേണ്ട ഒക്സിഡൈസർ എന്നിവയാണ് റോക്കറ്റിൽ നിറക്കുന്നത്. അതുകൊണ്ട് റോക്കറ്റ് വായുവിലും ജലത്തിലും ശൂന്യതയിലും സഞ്ചരിക്കും… എന്നാൽ ജെറ്റ് വിമാനം, ക്രൂസ് മിസൈലുകൾ എന്നിവ ഒക്സിജൻ സ്വീകരിക്കുന്നത് വായുവിൽ നിന്നാണ്.. അതുകൊണ്ട് തന്നെ അവക്ക് അന്തരീക്ഷത്തിന് പുറത്ത് സഞ്ചരിക്കാനാവില്ല…

പല ഇന്ധനങ്ങളുടെയും ജ്വലനശേഷിയും ഊർജ്ജം പുറത്തുവിടാനുള്ള ശേഷിയും അതിലടങ്ങിയിരിക്കുന്ന ഊർജ്ജത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും…

ഉദാഹരണത്തിന്, കടലാസ് കത്തുമ്പോഴുള്ള ചൂടല്ലല്ലോ മണ്ണെണ്ണ കത്തുമ്പോൾ.. ചിരട്ടക്കനലിന്റെ ചൂട് 900ഡിഗ്രിയോളം വരും.. സിഗരറ്റ് കാത്തുന്നത് 500 ഡിഗ്രിയിലാണ്… അതാണ് സിഗരറ്റ് കൊണ്ടു പൊള്ളിയാൽ വെവരം അറിയും എന്ന് പറയുന്നത്… ബൈക്കിന്റെ സൈലൻസർ കൊണ്ട് പൊള്ളിയിട്ടുണ്ടോ… ആകാശത്തിലെ നക്ഷത്രങ്ങൾ ആയിരം വട്ടം എണ്ണും.. മൂന്ന് മാസത്തേക്ക് തീരുമാനവുമാകും..

റോക്കറ്റ് നൂറുകണക്കിനു ടൺ ഉള്ള വലിയ ഒരു ബോഡി ആണെങ്കിലും അതിന്റെ അറ്റത്തുള്ള ഒരു ചെറിയ കഷ്ണം, അഥവാ പേലോഡ് മാത്രമേ ബഹിരാകാശത്തു എത്തുകയുള്ളു… ബാക്കിയെല്ലാം എരിഞ്ഞു എരിഞ്ഞു തീരും… റോക്കറ്റിന്റെ ആകെ ഭാരത്തിന്റെ 99ശതമാനവും ഇന്ധനവും അത് വഹിക്കാനുള്ള സംവിധാനങ്ങളുമാണ്…

ഭാരം കൂടിയ പേലോടുകൾ ആകുമ്പോഴാണ് പ്രശ്നം… ഓരോ സെക്കണ്ടിലും ടൺ കണക്കിന് റോക്കറ്റിന്റ ഭാരം കുറഞ്ഞു വരും… അപ്പോൾ അഗ്രത്തിലുള്ള പേലോഡിലേക്ക് ആദ്യം കൊടുക്കുന്ന തള്ളൽ നിലനിർത്താനും, കൂട്ടി കൂട്ടി, ഗുരുത്വബലത്തിൽ നിന്ന് പുറത്തു കടന്നു ലക്ഷ്യത്തിൽ എത്താനും,ചെറുതും, കൂടുതൽ കരുത്തുമുള്ള എഞ്ചിൻ വേണം… സാധാരണ എഞ്ചിനു ഈ കരുത്ത് നൽകണം എങ്കിൽ അസാധാരണ വലിപ്പമുള്ള, ഒരുപാട് ഇന്ധനം ആവശ്യം വരും… റോക്കറ്റിന്റെ അവസാനഘട്ടത്തിൽ ഇത്‌ സാധ്യമല്ല…

അവിടെയാണ് ക്രയോജനിക് എഞ്ചിൻ പ്രയോജനപ്പെടുന്നത്…

ഏത് വാതകവും വളരെ താഴ്ന്ന താപനിലകളിൽ ദ്രാവകമാകും. അങ്ങനെ പൂജ്യത്തിന് താഴെ -187ഡിഗ്രിയിൽ ഓക്സിജൻ ദ്രാവകമാകും..-257ഡിഗ്രിയിൽ ഹൈഡ്രജനും ദ്രാവകമാകും… ദ്രവ ഹൈഡ്രജന്റെ ജ്വാലനശേഷി മറ്റേത് ഇന്ധനത്തേക്കാളും അനേക മടങ്ങു കൂടുതൽ ആണ്… ഒക്സിഡൈസർ ആയി ദ്രാവ ഓക്സിജൻ കൂടി ഉപയോഗിച്ചാൽ അവനെ പിടിച്ചാൽ കിട്ടില്ല.. ചെറിയ ഒരു സ്ഥലത്ത്, ഇത്തിരി ഇന്ധനത്തിൽ നിന്ന് അപാരമായ ത്രസ്റ്റ്…

ഇത്രയും താഴ്ന്ന ടെംപറേചർ കണ്ടീഷനെ പറയുന്ന പേരാണ് ക്രയോജനിക് കണ്ടീഷൻ എന്ന്.. ആ താപനിലയിൽ ഒരുമാതിരി എല്ലാ തന്മാത്ര ഘടനകളും തകർന്നു പോകും… അപ്പോൾ ഈ ദ്രവ ഹൈഡ്രജനും ഒക്സിജനും എങ്ങനെ സൂക്ഷിക്കും, എങ്ങനെ ഉപയോഗിക്കും..? ഇതാണ് വെല്ലുവിളി… അവിടെയാണ് ടെക്‌നോളജി വേണ്ടത്… അങ്ങനെ മനുഷ്യൻ ഉണ്ടാക്കിയതിൽ ഏറ്റവും സങ്കീർണ്ണമായ ടെക്‌നോളജി ആണ് ക്രയോജനിക് എഞ്ചിന്റേത് എന്ന് പറയാം…

1960കളിൽ അപ്പോളോ, ചാന്ദ്രദൗത്യങ്ങൾക്ക് വേണ്ടിയാണ് അമേരിക്ക ക്രയോജനിക് ടെക്‌നോളജി ഉപയോഗിച്ചത്. നാല്പതു ടൺ ഭാരമുണ്ടായിരുന്ന അപ്പോളോ പേടകത്തെ ചന്ദ്രമണ്ഡലത്തിലെത്തിക്കാൻ അതിനു മാത്രമേ കഴിയുമായിരുന്നുള്ളു.. ആകെ ആറു ക്രയോജനിക് എഞ്ചിനുകൾ ആണ് അപ്പോളോ വിക്ഷേപിച്ച സാറ്റൺ റോക്കറ്റിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിൽ ഉപയോഗിച്ചത്…

അതിനു ശേഷം, ഭാരമേറിയ ഭൂസ്ഥിര കമ്മ്യുണിക്കേഷൻ ഉപഗ്രഹങ്ങൾ സർവ്വസാധാരണമായപ്പോഴാണ് ഇവ വിക്ഷേപിക്കാൻ ആവശ്യമായ ക്രയോജനിക് എഞ്ചിൻ ടെക്‌നോളജി രണ്ടു മൂന്ന് രാജ്യങ്ങൾക്ക് മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത് … ഇന്ത്യയുടെ ആദ്യ കാലത്തെ എല്ലാ ഇൻസാറ്റ് ഉപഗ്രഹങ്ങളും വിക്ഷേപിച്ചത് അമേരിക്കയുടെ സ്‌പേസ് ഷട്ടിൽ, ഫ്രാൻസിന്റെ ഏരിയൻ റോക്കട്ടുകൾ വഴിയാണ്… ഇത്‌ ഇന്ന് വലിയൊരു മാർക്കറ്റ് ആണ്… ഈ രംഗത്തേക്ക് ഇന്ത്യ കടന്നു വരാതിരിക്കാൻ ആണ് അമേരിക്ക പഠിച്ച പണി പതിനെട്ടും പയറ്റിയത്.. എങ്കിലും 2014ൽ ഇന്ത്യ സ്വന്തം ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചു തന്നെ gslv വിജയകരമായി പറന്നുയർന്നു…

ഇതൊക്കെ പറയാൻ താനാരാ എന്നൊന്നും ചോദിക്കല്ലേ… ഒരു ശാസ്ത്രവിദ്യാർഥിയാണ്..ISRO പുണ്യസ്ഥലമായി കരുതുന്ന ഒരു ബഹിരാകാശ ഭ്രാന്തനാണ്…അത്രേയുള്ളൂ
കടപ്പാട്…

repost graphic

📜 ചരിത്രം Texts shyamala shyamu – ShareChat
#ചരതര #Texts #shyamala #shyamu #ShareChat

More on Sharechat